---
title: "വിടരും മുമ്പേ കൊഴിഞ്ഞു ; സന്മയയുടെ വിയോഗം വിശ്വസിക്കാനാകാതെ ചൊക്ലി രാമവിലാസം ഹയർസെക്കൻ്ററിയിലെ അധ്യാപകരും, വിദ്യാർത്ഥികളും"
english_title: "It fell before it opened; Teachers and students of Chokli Ramavilasam Higher Secondary cannot believe the death of Sanmaya"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/156135/It fell before it opened; Teachers and students of Chokli Ramavilasam Higher Secondary cannot believe the death of Sanmaya"
published_at: "2023-10-22T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65355d9398149_IMG-20231022-WA0009.jpg"
keywords: []
---

# വിടരും മുമ്പേ കൊഴിഞ്ഞു ; സന്മയയുടെ വിയോഗം വിശ്വസിക്കാനാകാതെ ചൊക്ലി രാമവിലാസം ഹയർസെക്കൻ്ററിയിലെ അധ്യാപകരും, വിദ്യാർത്ഥികളും

> **Lead Summary:** വിടരും മുമ്പേ കൊഴിഞ്ഞു ; സന്മയയുടെ വിയോഗം വിശ്വസിക്കാനാകാതെ ചൊക്ലി രാമവിലാസം ഹയർസെക്കൻ്ററിയിലെ അധ്യാപകരും, വിദ്യാർത്ഥികളും

## Article Content

വിടരും മുമ്പേ കൊഴിഞ്ഞു ; സന്മയയുടെ വിയോഗം വിശ്വസിക്കാനാകാതെ ചൊക്ലി രാമവിലാസം ഹയർസെക്കൻ്ററിയിലെ അധ്യാപകരും, വിദ്യാർത്ഥികളും

പഠനത്തിൽ മാത്രമല്ല, നാടകമുൾപ്പടെയുള്ള പഠനേതര പ്രവർത്തനങ്ങളിലും മുൻനിരയിലായിരുന്നു ഒൻപതാം ക്ലാസുകാരിയായ സന്മയ. ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററിയിൽ അഞ്ചാം ക്ലാസു മുതൽ അധ്യാപകരുടെയും, കൂട്ടുകാരുടെയും പ്രീയപ്പെട്ടവൾ.

കഴിഞ്ഞ വർഷം സന്മയ കൂടി വേഷമിട്ട സ്കൂൾ നാടകം സംസ്ഥാന കലോത്സവ വേദിയിൽ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

ഇതര സംസ്ഥാന വിദ്യാർത്ഥിയായ പ്രിൻസ് മുഖ്യവേഷമിട്ട നാടകത്തിൽ സന്മയയും ശ്രദ്ധേയ കഥാപാത്രമായിരുന്നു. ഇത്തവണയും സബ് ജില്ല കഴിഞ്ഞ് ജില്ലാ കലോത്സവത്തിൽ നാടകം അവതരിപ്പിക്കാൻ തയ്യാറെടുക്കുകയായിരുന്നു സന്മയയും കൂട്ടുകാരികളും. ഇതിനിടെയാണ് സന്മയയുടെ ആക്സ്മിക വിയോഗം. സന്മയയുടെ വിയോഗ മറിഞ്ഞ് അധ്യാപകർ കായപ്പനച്ചിയിലെ വസതിയിലെത്തി.

കൂവുള്ളതിൽ സനിൽകുമാറിൻ്റെയും, മിനിയുടെയും മകളാണ് സന്മയ. സഹോദരനായ മയൂഖും ഈ സ്കൂളിലെ വിദ്യാർത്ഥിയാണ്.

നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്ത തലശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/156135/It fell before it opened; Teachers and students of Chokli Ramavilasam Higher Secondary cannot believe the death of Sanmaya)